Monday, June 9, 2008

ഞാന്‍ എന്നാല്‍‍...

നീര്‍പുരണ്ട മിഴിത്തുമ്പില്‍ കൈവിരലാല്‍ നീ തൊട്ടെന്നാലും കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന പുഷ്പമോഹങ്ങള്‍ നീ കണ്ടിരിക്കാനിടയില്ല.

പ്രതീക്ഷയുടെ ഹരിതകവും നിറപ്പകിട്ടാര്‍ന്ന പുഷ്പവൃന്ദങ്ങളും മാടിവിളിക്കുന്ന ഈ വഴിയോരത്തു നില്‍ക്കുമ്പോഴും എത്താക്കൊമ്പിലെ ആ വെളുത്ത പൂക്കള്‍ മാത്രം മതിയെനിക്ക്. അതു ദുഃഖം മാത്രമേ സമ്മാനിക്കു എങ്കിലും.

7 comments:

Rare Rose said...

തപസ്വിനീ..,ബൂലോഗത്തിലേക്ക് സ്വാഗതം...:)
ദു:ഖം സമ്മാനിക്കുന്ന വെള്ളപ്പൂക്കളോട് മാത്രം ഇഷ്ടം കൂടുന്നതെന്തേ ഈ കൂട്ടുകാരി..??..അതിനപ്പുറത്തേക്കുള്ള വര്‍ണ്ണശബളിമയിലേക്കും ഒന്നു മിഴികളുയര്‍ത്തൂ...‍പുതിയ പ്രതീക്ഷകള്‍ മനസ്സിലുണ്ടാവാ‍ന്‍ അത് സഹായിക്കും...:)

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം.

എഴുതി തുടങ്ങൂ... ആശംസകള്‍!

ഉഗാണ്ട രണ്ടാമന്‍ said...

ബൂലോകത്തേയ്ക്ക് സ്വാഗതം...

shaan said...
This comment has been removed by a blog administrator.
കാവാലം ജയകൃഷ്ണന്‍ said...

ദുഃഖം... ദുഃഖമാണു തപസ്വിനീ മനുഷ്യനില്‍ മനുഷ്യത്വം നിലനിര്‍ത്തുന്നത്‌. ഒരര്‍ത്ഥത്തില്‍ മനുഷ്യത്വവും, സ്നേഹവും എല്ലാം മനുഷ്യന്‍റെ ആത്മാവില്‍ നിക്ഷേപിക്കുന്നതു പോലും ദുഃഖമാണ്... ഉള്ളില്‍ എരിയുന്ന ദുഃഖവും പേറി ഈ വലിയ ലോകത്തെ നോക്കി പുഞ്ചിരിച്ചിട്ടുള്ളവരാണ് മഹാന്മാര്‍ എന്നറിയപ്പെട്ടിട്ടുള്ളവര്‍ ഏറെയും...

ഈ വരികളിലെ ദുഃഖം, അത് തപസ്വിനിയുടെ സ്വന്തം ദുഃഖം ആകാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഇനി അത്‌ അങ്ങനെയല്ലെങ്കില്‍... എല്ലാം മറക്കാനും, ജീവിതത്തെ നോക്കി മന്ദഹസിക്കുവാനും പോന്ന സമാധാനവും, സന്തോഷവും ജഗദീശ്വരന്‍ നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കാം... തപസ്സു വ്യര്‍ത്ഥമാകാതിരിക്കട്ടെ...

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

Sureshkumar Punjhayil said...

Dukhathil ninnum santhoshamundakumallo...!!

Manoharam, Ashamsakal...!!!

ഇഗ്ഗോയ് /iggooy said...

ഒരു ബ്ലോഗന വിശകലനപോസ്റ്റിന്റെ മറുപടിയില്‍ പേര്‌ കണ്ട് വന്നതാണ്‌.
ഈ എഴുറ്റിയിരിക്കുന്നതിനു ആ മറുപടിയുടെ ഗാംഭീര്യം കണ്ടില്ല.
തുടരെഴുത്തിനു ഭാവുകങ്ങള്‍